കറാച്ചി: ഡിസംബറില്‍ ഇന്ത്യയില്‍ പരമ്പരയ്ക്കായി പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഔദ്യോഗികമായി ക്ഷണിച്ചെന്ന് പിസിബി (പാക് ക്രിക്കറ്റ് ബോര്‍ഡ്) ചെയര്മാന് ഷെഹരിയാര്‍ ഖാന്. വെള്ളിയാഴ്ച ടെലിഫോണില്‍ ബന്ധപ്പെട്ട ബിസിസിഐ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ പരമ്പരയ്ക്ക് ഭാരത സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് പറഞ്ഞതായും ഷെഹരിയാര്‍ ഖാന് വെളിപ്പെടുത്തി. എന്നാല്‍, ഇക്കാര്യം ബിസിസിഐ നിഷേധിച്ചു. അത്തരം ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ശശാങ്ക് വിളിച്ചിരുന്നു. ഇന്ത്യ- പാക് പരമ്പരയ്ക്ക് ഭാരത സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെന്നു പറഞ്ഞു. യുഎഇയിലല്ല ഇന്ത്യയിലാണ് പരമ്പര കളിക്കാന്‍ താത്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി – ഷെഹരിയാര്‍ പറഞ്ഞു. പാക് താരങ്ങള്‍ക്കെല്ലാം സുരക്ഷ ഉറപ്പാക്കാമെന്നും പിസിബിക്ക് വരുമാന നഷ്ടമുണ്ടാകാതെ നോക്കുമെന്നും ശശാങ്ക് അറിയിച്ചു. മുന്‍ ധാരണപ്രകാരം യുഎഇയില്‍ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന കാര്യം താന്‍ ബോധിപ്പിച്ചതായും ഷെഹരിയാര്‍ ഖാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: