ലണ്ടന്‍: പത്രങ്ങളിലും ടിവി ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഭാരതമല്ല യഥാര്‍ഥ ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അളക്കാനുള്ള ബാരോമീറ്ററല്ല അവ. 125 കോടി ജനങ്ങളുള്ള വിശാലമായ രാജ്യമാണ് ഭാരതം. ചാനലുകളില്‍ കാണുന്നതിനേക്കാള്‍ വളരെ വലുതാണ് ഭാരതം.
മോദി ലണ്ടനിലെ വെംബഌ സ്റ്റേഡിയില്‍ നടന്ന പ്രവാസി ഭാരതീയരുടെ സമ്മേളനത്തില്‍ പറഞ്ഞു. എന്റെ ഭാരതം ഇമ്രാന് ഖാനിലാണ്. 52 മൊബൈല്‍ ആപഌക്കേഷനുകള്‍(ആപ്പ്) ഉണ്ടാക്കി അവ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സമര്‍പ്പിച്ച രാജസ്ഥാന്‍കാരനായ അധ്യാപകനാണ് ഇമ്രാന് ഖാന്. രാജ്യത്തൊട്ടാകെ അസഹിഷ്ണുത പടരുകയാണെന്ന ചില മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് മോദി പറഞ്ഞു. ഇമ്രാന്‍ഖാനെ പ്പോലുള്ളവരിലാണ് എന്റെ ഭാരതം കുടികൊള്ളുന്നത്.
ബ്രിട്ടനിലെ സിഖ്വംശജരുമായി ഞാന്‍ ചര്‍ച്ച നടത്തി. അവരുടെ വേദനകളും പ്രശ്നങ്ങളും ഞാന്‍ മനസിലാക്കുന്നു. മോദി തുടര്‍ന്നു. ഭീകരത പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഗാന്ധിജി നമുക്കു പകര്‍ന്നു നല്കിയ പാഠങ്ങളില്‍ ഭീകരതയ്ക്കുള്ള പരിഹാരവുമുണ്ട്. മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: