കാഞ്ഞങ്ങാട്: ബിജെപി മുന്‍ സംസ്ഥാന ട്രഷറര്‍ പരേതനായ കൃഷ്ണാനന്ദപൈയുടെ മാതാവ് സീത.ആര്.പൈ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല വ്യാപാരിയായിരുന്ന കെ.രാമചന്ദ്രപൈയുടെ ഭാര്യയാണ്. മറ്റു മക്കള്‍: കാഞ്ഞങ്ങാട്ടെ വ്യാപാരികളായ കെ.വരദരാജ പൈ, കെ.ഗുരുദത്ത് പൈ, പത്മ.വി. ഷേണായ്, പത്മ.ആര്.ഷേണായ്, കിഷോരി നായ്ക്ക്, പരേതയായ താര ഷേണായ്. മരുമക്കള്‍: ഡോ:യു.വി.ഷേണായ് (പയ്യന്നൂര്‍), സച്ചിതാനന്ദ ഷേണായ് (തലശേരി), വി.രമേഷ് ഷേണായി (വ്യാപാരി കണ്ണൂര്‍), അശോക് നായ്ക് (കോയമ്പത്തൂര്‍). സഹോദരങ്ങള്‍: ഗോപാലകൃഷ്ണ മല്യ (മുംബൈ), രാംമോഹന്‍ മല്യ, വിട്ടല്‍ ദാസ് മല്യ, ഇന്ദിര കമ്മത്ത് (ഇരുവരും ഗോവ). സംസ്കാരം മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ നടന്നു.
ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, വിഭാഗ് കാര്യകാരി സദസ്യന്‍ എ.വേലായുധന് ജില്ലാ കാര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്, ജില്ലാ പ്രചാരക് എ.കെ.ഷൈജു, ബിജെപി നേതാക്കളായ മടിക്കൈ കമ്മാരന്, അഡ്വ.കെ.ശ്രീകാന്ത്, ഇ.കൃഷ്ണന്, കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന് എന്നിവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: