കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ സോണ്‍ 19 ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠപുരസ്കാരം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഏറോസിസ് കോളേജ് മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷാഹുല്‍ ഹമീദ് അര്‍ഹനായതായി. ജേസിസ് സോണ്‍ പ്രസിഡണ്ട് കെ.കെ.സതീഷ് കുമാര്‍ അറിയിച്ചു. 10001രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മാഹി ദന്തല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജേസീസ് സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് മന്ത്രി കെ.പി.മോഹനന് സമ്മാനിക്കും. ജേസീസിന്റ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കാരുണ്യ ശ്രേഷ്ഠ പുരസ്കാരം ഏര്‍പ്പെടുത്തിയത്. സംസ്ഥാന വ്യാപകമായി ഡോ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് സമഗ്ര സംഭാവനയ്ക്കായി പുരസ്കാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: