തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന മാടപ്പീടികയിലെ സി.പി.പ്രസില്ബാബുവിനെ (40) തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ ഇന്ത്യന്‍ കോഫി ഹൗസിനടുത്ത് വെച്ച് അക്രമിച്ചു വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നാലുപേരെ വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠന തടവിനും രണ്ട് ലക്ഷം പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ അസി.ജില്ലാ കോടതി ശിക്ഷിച്ചു. പിഴ സംഖ്യ പ്രസില്‍ ബാബുവിന് നല്‍കാനാണ് ഉത്തരവ്. കുണ്ടുചിറയിലെ സന്തോഷ്, ചേറ്റം കുന്നിലെ ജിതിന്, പാലയാട്ടെ ഷമീര്‍, ചക്യത്ത് മുക്കിലെ ഫല്ഗുനന് എന്നിവരെയാണ് ജഡ്ജി എ.എഫ് വര്‍ഗ്ഗീസ് ശിക്ഷിച്ചത്. 2007 ഡിസംബര്‍ 7ന് വൈകിട്ടായിരുന്നു പുതിയ ബസ്സ്റ്റാന്റില് ബില്‍ഡിംഗ് ഡിസൈനര്‍ കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പ്രതികള്‍ ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.ജെ.ജോണ്സണ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: