ഇരിട്ടി: ഡിസംബര്‍ ഒന്നിന് ഇരിട്ടിയില്‍ നടക്കുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ പതിനാറാമത് ബലിദാന ദിനാചരണത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ നടന്നു. യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ മോഹനന് മാനന്തേരി, വി.വി.ചന്ദ്രന്, ദേശീയ സമിതി അംഗം പി.കെ.വേലായുധന് പി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വെച്ച് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഭാരവാഹികളായി ചെയര്മാന് അഡ്വ. കെ.ദിനേശന്. വൈസ് ചെയര്മാന്മാര്: അഡ്വ.രഞ്ജിത്ത് ശ്യാം, സി.വി.വിജയന് മാസ്റ്റര്‍, സി.പി.സുരേന്ദ്രന്, എന്‍.ഹരിദാസ്. ജനറല്‍ കണ്‍വീനര്‍:പി.കൃഷ്ണന്. കണ്‍വീനര്‍മാര്‍: ആര്.പി.പത്മനാഭന്, സി.വി.നാരായണന്, കെ.അനന്തന്. പ്രചാരണ കണ്‍വീനര്‍: പി.സജിത്ത്. ജോ.കണ്‍വീനര്‍മാര്‍: എം. സുരേഷ് ബാബു, സജി വിളക്കോട്, കെ.ഉണ്ണി, സി.വി.രവീന്ദ്രന്, അജി ചാവശ്ശേരി, പി.ബിജു, സത്യന് കൊമ്മേരി. സാമ്പത്തിക കണ്‍വീനര്‍മാര്‍ :രാമദാസ് എടക്കാനം, കെ.ശിവശങ്കരന്. സ്റ്റേജ് ആന്റ് ഡക്കറേഷന്: പി.രഘു, കെ.കെ.ബാബു, കെ.ജയപ്രകാശ്. റാലി ഇന്‍ചാര്‍ജ്ജ്: പ്രജിത്ത്, പി.എം.രവീന്ദ്രന്, വി.മനോഹരന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: