വൈക്കം: നഗരസഭയില്‍ 18ന് നടക്കുന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികള്‍ക്കും ഇതുവരെ സ്വതന്ത്രരുടെ പിന്തുണ നേടാനായില്ല. എല്‍ഡിഎഫ്-12,യുഡിഎഫ്.10,ബിജെപി 2,സ്വതന്ത്രര്‍ 2 എന്ന നിലയിലാണ്.എല്‍ഡിഎഫിനെ സ്വതന്ത്രര്‍ പിന്താങ്ങിയാല് ഭരിക്കാന്‍ കഴിയുമെങ്കിലും സ്വതന്തരുടെ ഡിമാന്റ് അംഗീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുന്നില്ല.യുഡിഎഫിനോട് സ്വതന്ത്രര്‍ ചേര്‍ന്നാല്‍ നറുക്കെടുപ്പിലൂടെ ഭാഗ്യപരീക്ഷണം നടത്താനാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്.ബിജെപി.ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.യുഡിഎഫ് ചെയര്മാന് സ്ഥാനാര്‍ത്ഥിപട്ടികയില്‍ മുന്‍പന്തിയിലുള്ളത് അഡ്വ.സത്യനെയാണ്,എല്‍ഡിഎഫ് അനില്‍ വിശ്വസിനെയുമാണ് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: