കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ സേവാഭാരതി ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ നടത്തിവരുന്ന സേവാകേന്ദ്രം 17 മുതല്‍ ജനുവരി 20 വരെ നടത്തുവാന്‍ തീരുമാനിച്ചു. 16ന് വൈകിട്ട് 4ന് മെഡിക്കല്‍ കോളേജിലെ പിടിഎ ഹാളില്‍ ചേരുന്ന യോഗത്തില്‍ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വ്വഹിക്കും. മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ ആശുപത്രി സുപ്രണ്ട് ഡോ. പി. സവിത വാളന്റിയേഴ്സ് ബാഡ്ജ് വിതരണം ചെയ്യും. ആര്‍ടിഒ സാവിത്രി, ആര്‍എംഒ സാംക്രിസ്റ്റി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരിയംഗം അഡ്വ. എന്‍. ശങ്കര്‍ റാം, നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാര്‍, നേഴ്സിംഗ് സുപ്രണ്ട് വത്സമ്മ എബ്രഹാം, സേവാഭാരതി പ്രൊജക്ട് ഓഫീസര്‍ സി.കെ. ലക്ഷ്മണ്, സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ അസി. രജിസ്ട്രാര്‍ ആര്. രാജീവ് എന്നിവര്‍ സംസാരിക്കും. സേവാഭാരതി പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന് നമ്പൂതിരി സ്വാഗതവും സെക്രട്ടറി എ.വി. ശങ്കരന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: