പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ഇന്നു മുതല്‍

Saturday 14 November 2015 11:00 pm IST

കോട്ടയം: ശബരിമല സീസണിന്റെ ഭാഗമായി പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ഇന്നു മുതല്‍ ആരംഭിക്കും. കോട്ടയം ഡിപ്പോയില്‍ നിന്നും 55 ബസ്സുകള്‍ ശബരിമല സര്‍വ്വീസിനായി മാറ്റി വച്ചു. കൂടാതെ കണ്ടക്ടറും ഡ്രൈവറും അടക്കം ഇരുപത്തിയഞ്ച് ബസ്സുകളും ഇതിനായി മറ്റു ജില്ലകളില്‍ നിന്നും ജില്ലയിലേക്ക് എത്തിച്ചേരും. ഇതിനായി ഒട്ടുമിക്ക ബസ്സുകളും എത്തിക്കഴിഞ്ഞു. കുറച്ച് ജില്ലകളില്‍ നിന്നുള്ള ബസ്സുകള്‍ കുടിയെ ഇനി എത്തുവാന്‍ ഉള്ളുവെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കെ.വി. തങ്കച്ചനെ ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസുകളുടെ കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ചു. അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കുന്നതിന് കൂടുതലും റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ബസ്സ് സര്‍വ്വീസുകള്‍ നടത്തുന്നത്. ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ് ബസ്സുകള്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.