ലോക്പാല്‍ ബില്ല് നടപ്പ് സമ്മേളനത്തില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു - അണ്ണാ ഹസാരെ

Thursday 15 December 2011 4:15 pm IST

ന്യൂദല്‍ഹി: അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ലോക്‌പാല്‍ ബില്‍ നടപ്പ്‌ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ പാസാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ബില്‍ പാസാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനിവില്ലെന്ന്‌ വ്യക്തമാക്കിയ ഹസാരെ ആവശ്യമെങ്കില്‍ ഇതിനായി പാര്‍ലമെന്റ്‌ സമ്മേളനം നീട്ടണമെന്നും ആവശ്യപ്പെട്ടു. ലോക്‌പാല്‍ ബില്‍ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായില്ലെങ്കിലും പാര്‍ലമെന്റില്‍ എം.പിമാര്‍ ബില്ല്‌ പാസാക്കുമെന്നാണ്‌ പ്രതീക്ഷ - ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ദിവസവും തങ്ങള്‍ക്ക്‌ ഉറപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ ബില്‍ ഈ സമ്മേളനത്തില്‍ പാസാവുമെന്നാണ്‌ പ്രതീക്ഷയെന്നും ഹസാരെ പറഞ്ഞു. .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.