ന്യൂദല്‍ഹി: തോട്ടം തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.കൂലി കൂട്ടിനല്കാനാകില്ലെന്ന തൊഴിലാളികളുടെ നിലപാട് സര്‍ക്കാരും തോട്ടം ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്നും വി.എസ്. ആരോപിച്ചു.
തോട്ടങ്ങള്‍ ഏറ്റെടുത്ത് ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കണം. ഭൂമി പിടിച്ചെടുക്കാതെ തോട്ടം ഉടമകളുടെ അഹങ്കാരം ശമിപ്പിക്കാനാകില്ലെന്നു വി.എസ്. പറഞ്ഞു. തോട്ടം പ്രശ്നത്തെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ അസംബ്ലി വിളിച്ചു ചേര്‍ക്കണമെന്നു താന്‍ ആവശ്യപ്പെട്ടതാണ്.
മുഖ്യമന്ത്രി അത് ഇതുവരെ നടപ്പാക്കിയിട്ടില്ല. തോട്ടം തൊഴിലാളികളുടെ സമരത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: