ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

Sunday 15 November 2015 3:32 pm IST

കുന്നത്തൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി ശാസ്താംകോട്ട-കൊട്ടാരക്കര റോഡിലെ അറ്റകുറ്റപ്പണിയിലെ അപാകത ചൂണ്ടിക്കാട്ടിയ പ്രദേശവാസിയെ പോലീസ് മര്‍ദ്ദിച്ചത് പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായി. ഇന്നലെ ഉച്ചയോടെ മുതുപിലാക്കാട് പൈപ്പ് മുക്കിലാണ് സംഭവം. കുഴിയടക്കുന്ന ടാര്‍ മിക്‌സില്‍ ആവശ്യത്തിന് ടാര്‍ ചേര്‍ത്തിരുന്നില്ല. ഇത് ചോദ്യം ചെയ്ത് പ്രദേശവാസികള്‍ രംഗത്തെത്തുകയും കരാര്‍തൊഴിലാളികളുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഈ സമയം അതുവഴി വന്ന ശാസ്താംകോട്ട എസ്‌ഐ ഷുക്കൂര്‍, ഇടിഞ്ഞിക്കുഴി പാറവടക്കതില്‍ വിജയനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഇദ്ദേഹത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റികൊണ്ടുപോയി. ഇതറിഞ്ഞ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് എത്തുകയും കൊട്ടാരക്കര-ഭരണിക്കാവ് റോഡ് ഉപരോധിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തയാളെ കേസെടുക്കാതെ വിടില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കസ്റ്റഡിയിലെടുത്ത വിജയനെ വിട്ടയച്ചു. ഉപരോധസമരത്തിന് ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുതുപിലാക്കാട് രാജേന്ദ്രന്‍, പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് അനികുറുപ്പ്, യുവമോര്‍ച്ച മണ്ഡലം മണ്ഡലം പ്രസിഡന്റ് രഞ്ചിത്ത്, ജനറല്‍ സെക്രട്ടറി ജിതിന്‍ദേവ്, പോരുവഴി പഞ്ചായത്തംഗം അനിതാകുമാരി, ദിനചന്ദ്രന്‍, രാജേഷ് വരവിള, ജയേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.