കൊല്‍ക്കത്ത: പാക്കിസ്ഥാന് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐ ചാരനെന്ന് സംശയിക്കുന്നയാള്‍ കൊല്‍ക്കത്തയില്‍ പിടിയിലായി.
കൊല്‍ക്കത്തയിലെ ഒരു ബാറില്‍ ജോലി നോക്കി പോരുന്ന അക്തര്‍ ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ പ്രത്യേക ദൗത്യസംഘമാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ ഇയാളില്‍ നിന്ന് നിരവധി വ്യാജരേഖകളും ഒന്നേമുക്കാല്‍ ലക്ഷത്തോളം വരുന്ന കള്ളനോട്ടുകളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.
പല പേരുകളിലായി അറിയപ്പെടുന്ന ഇയാള്‍ 2008ലാണ് ഭാരതത്തിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: