ആലപ്പുഴ: നഗരത്തിലെ വൈദ്യുതി വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 58 കിലോമീറ്റര്‍ 11 കെവി ലൈനും 160 കിലോമീറ്റര്‍ എല്‍റ്റി ലൈനും മാറ്റി ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എബിസി) സ്ഥാപിക്കുന്ന ജോലി 16 മുതല്‍ ആരംഭിക്കും. എബിസി കേബിള്‍ സ്ഥാപിക്കുന്നതുമൂലം അപകടങ്ങള്‍, വൈദ്യുതി നഷ്ടം, വൈദ്യുതി തടസം മുതലായവ ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. പദ്ധതി ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവൃത്തി ചെയ്യുമ്പോള്‍ വൈദ്യുത തടസം ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്ന് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: