ചേര്‍ത്തല: ആഫ്രിക്കന്‍ ഒച്ചിനെ തുരത്തുവാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രാത്രി സ്ക്വാഡ് രംഗത്ത്. പുത്തനങ്ങാടി ഭാഗത്ത് ശല്യം രൂക്ഷമായതോടെയാണ് ഇവ പുറത്തിറങ്ങുന്ന പുലര്‍ച്ചെ നാട്ടുകാരും ഇവയെ നശിപ്പിക്കുവാനായി ഇറങ്ങുന്നത്. കൃഷിയിടങ്ങളിലും വീടുകളിലും കയറുന്ന ഇവ കൃഷി നശിപ്പിക്കുകയും വീട്ടുകാര്‍ക്ക് ചൊറിച്ചിലിന് കാരണമാവുകയും ചെയ്യുന്നുണ്ട്. മെനിഞ്ചിറ്റസ് തുടങ്ങിയ രോഗങ്ങളും ഇവ പരത്തുന്നതായ പ്രചരണവുമുണ്ട്. പഞ്ചായത്ത് അംഗം എ. വി. ജിതേഷിന്റെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായാണ് ഒച്ചിനെ നശിപ്പിക്കുന്നത്. ബക്കറ്റുകളില്‍ ഉപ്പ് പൊടിയുമായി കൈകളില്‍ ഉറയും ധരിച്ചെത്തുന്ന ഇവര്‍ ഉപ്പ് പൊടി വിതറുകയാണ് ചെയ്യുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും കൂടുതല്‍ ജനപങ്കാളിത്തതോടെ ഇവയെ ഇല്ലാതാക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: