അയ്യപ്പസേവാസമാജം: സേവാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്

Sunday 15 November 2015 9:51 pm IST

പത്തനംതിട്ട: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ സേവാപ്രവര്‍ത്തനങ്ങളുടേയും അന്നദാനത്തിന്റേയും ഉദ്ഘാടനം പെരിനാട് കൂനങ്കര ശബരീശരണാശ്രമത്തില്‍ ഇന്ന് നടക്കും. രാവിലെ 10.30ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദീപപ്രോജ്വലനം നടത്തും. സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം തമിഴ് ചലച്ചിത്ര സംവിധായകന്‍ കസ്തൂരി രാജന്‍ നിര്‍വ്വഹിക്കും. അയ്യപ്പസേവാസമാജം ശബരിമല തീര്‍ത്ഥാടകര്‍ക്കായി നടത്തുന്ന അന്നദാനം നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മാളികപ്പുറം നിയുക്ത മേല്‍ശാന്തി ഇ.എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. രാജു ഏബ്രഹാം എംഎല്‍എ, ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്,  സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍,  ട്രഷറര്‍ വി.പി. മന്മഥന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. അയ്യപ്പധര്‍മ്മ പ്രചരണവും സംരക്ഷണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ശബരിമല അയ്യപ്പസേവാസമാജം കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും അയ്യപ്പഭക്തര്‍ക്കായി സേവന പ്രവര്‍ത്തനങ്ങളും സഹായവും നല്‍കുന്നു. ശബരിമലയ്ക്ക് പുറമേ ഗുരുവായൂര്‍, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, എരുമേലി, ചെങ്ങന്നൂര്‍, പന്തളം, കൂനങ്കര തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളുള്‍പ്പെടെ ഇക്കുറി സംസ്ഥാനത്തുടനീളം 115കേന്ദ്രങ്ങളില്‍ അയ്യപ്പ സേവാസമാജം സേവാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.