നാഗപ്പൂര്‍: ഗാന്ധിജിയെ വധിച്ച നാഥുറാം ഗോദ്സെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ചെയ്തെന്ന് ആര്‍എസ്എസ് മുന്‍ വക്താവ് എം.ജി. വൈദ്യ പറഞ്ഞു. ഗോദ്സെയുടെ ജന്മദിനം ആഘോഷിക്കുന്നവര്‍ ആരാണെന്നറിയില്ല, ആരായാലും അവര്‍ അപലപനീയരാണ്, അദ്ദേഹം പറഞ്ഞു.
ഗോദ്സെ ഒരു കാരണത്താലും ആരാധ്യനല്ല, കൊലയാളിയാണ്. ആശയത്തെ ആശയം കൊണ്ടു വേണം നേരിടാന്‍, അല്ലാതെ ഗോദ്സെ ചെയ്തപോലെ കൊലചെയ്യുന്നത് ശരിയല്ല. ചിലര്‍ കരുതുന്നുണ്ട്, അയാള്‍ ചെയ്തത് ഹിന്ദുത്വ പോഷണമാണെന്ന്, ആ ധാരണ തെറ്റാണ്. വാസ്തവത്തില്‍ അത്തരക്കാര്‍ ഹിന്ദുത്വത്തെ അപമാനിക്കുകയാണ്. ഭാരതം മുഴുവന്‍ ആരാധിച്ചിരുന്ന ഗാന്ധിജിയെ വധിച്ചത് ഒരു ദുഷ്പ്രവൃത്തിതന്നെയായിരുന്നു, വൈദ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: