സ്മൃതിദിനാചരണവും പുരസ്‌കാര സമര്‍പ്പണവും

Sunday 15 November 2015 10:17 pm IST

കോട്ടയം: പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്റെ സ്മൃതിദിനാചരണവും പുരസ്‌കാര സമര്‍പ്പണവും 21ന് നടക്കും. ചങ്ങനാശേരി പെരുന്ന വിദ്യാപീഠത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എന്‍.വിശ്വനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.സി.ആര്‍.ഓമനക്കുട്ടന്‍ അനുസ്മരണ പ്രഭാഷണവും ഡോ.സ്‌കറിയ സ്‌കറിയ സ്മാരക പ്രഭാഷണവും നടത്തും. ഉച്ചകഴിഞ്ഞ് 3ന് പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രഭാവര്‍മ്മയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ ഐഎഎസ് ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക് ഈ വര്‍ഷത്തെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം സി.പി.നായര്‍ സമര്‍പ്പിക്കും. 25000 രൂപയും ആര്‍ട്ടിസ്റ്റ് ദത്തന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും ചേര്‍ന്നതാണ് അവാര്‍ഡ്. ട്രസ്റ്റ് സെക്രട്ടറികെ.എ.ലത്തീഫ് സ്വാഗതമരുളും. ഡോ.ജയിംസ് മണിമല ആമുഖ പ്രസംഗവും ഡോ. വി.ആര്‍.ജയചന്ദ്രന്‍ പ്രശസ്തിപത്ര പാരായണവും നിര്‍വ്വഹിക്കും. കൈരളി-മാമ്പഴം കാവ്യാലാപന മത്സരവിജയികളായ ഉമേഷ് കൃഷ്ണന്‍, അമൃതരാജ്, ശാരിക എന്നിവര്‍ സോമദാസ കവിതകള്‍ സമ്മേളനത്തില്‍ ആലപിക്കും. ഡോ.കെ. എന്‍.വിശ്വനാഥന്‍ നായര്‍, ഡോ.ജയിംസ് മണിമല, ഡോ. ചങ്ങമ്പുഴ ഹരികുമാര്‍, ഡോ. ടി. എ.സുധാകരക്കുറുപ്പ്, നൂറനാട് മോഹന്‍, കെ.എ.ലത്തീഫ്, ഡോ.പ്രതിഭ, പ്രഭാവര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.