വൈദ്യുത തടസ്സം ജനങ്ങളെ വലയ്ക്കുന്നു

Sunday 15 November 2015 10:18 pm IST

ചങ്ങനാശേരി: ചങ്ങനാശേരി വൈദ്യുത സെക്ഷനില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുത തടസ്സവും വൈദ്യുത മുടക്കവും മൂലം ഉപഭോക്താക്കള്‍ വലയുന്നു. വൈദ്യുത തകരാര്‍ സംഭവിച്ചാല്‍ ഓഫീസില്‍ അറിയിച്ചാല്‍ ഒന്നും രണ്ടും ദിവസങ്ങള്‍ കഴിഞ്ഞാലെ വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ സാധിക്കൂ. ഇവിടെ 12 ലൈന്‍മാന്മാര്‍ മാത്രമാണുള്ളത്. 10000 ഉപഭോക്താക്കള്‍ ഉള്ള ഡിവിഷനിലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ജീവനക്കാരെ ചങ്ങനാശേരി ഓഫീസിലുള്ളൂ. അസ്സി. എന്‍ജിനീയറുടെ കുറവും ഇവിടെയുണ്ട്. ഇത് മൂലം ഉപഭോക്താക്കളുമായി നിരന്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. കൂടാതെ സെക്ഷന്റെ പരിധിയില്‍ 12 മുതല്‍ 15 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യത്തില്‍ 11 കെവി ലൈന്‍ പോകുന്നുണ്ട്. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കി. അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഓഫീസിന് മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.