നെത്തല്ലൂര്‍ തൃക്കാര്‍ത്തിക മഹോത്സവം: ഇന്നു മുതല്‍ 25 വരെ

Sunday 15 November 2015 10:24 pm IST

കറുകച്ചാല്‍: നെത്തല്ലൂര്‍ തൃക്കാര്‍ത്തിക മഹോത്സവത്തിന് ഇന്ന് കൊടിയേറി 25 ന് ആറാട്ടോടെ സമാപിക്കും. നാളെ രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യാകാര്‍മികത്വത്തിലാണ് തൃക്കൊടിയേറ്റ്. വൈകിട്ട് 7.30 ന് സാംസ്‌കാരിക സമ്മേളനം, വയലിന്‍ സോളോ എന്നിവയുണ്ടാകും. 17 മുതല്‍ 25 വരെ എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വിശേഷാല്‍ പൂജകള്‍. 17 നു രാവിലെ 8.30 ന് ഉത്സവബലി 11 ന് ഉത്സവ ബലിദര്‍ശനം 18 ന് വൈകിട്ട് 7 ന് സംഗീത സദസ്സ് 19 ന് 8.30 ന് ഉത്സവബലി, 11 ന് ഉത്സവബലി ദര്‍ശനം വൈകിട്ട് 7 ന് കഥകളി എന്നിവയുണ്ടാകും. 20 ന് വൈകിട്ട് ചമ്പക്കര ക്ഷേത്രത്തിലെക്ക് നെത്തല്ലൂരമ്മയുടെ തിരുഎഴുന്നള്ളത്ത്. 21 ന് വൈകിട്ട് 7 ന് സംഗീതക്കച്ചേരി അരങ്ങേറ്റം 8.30 ന് നാടകം. 22 ന് 1ന് പ്രസാദമൂട്ട് 23 ന് 7.45 ന് വിളക്കിനെഴുന്നള്ളത്ത് 8 ന് സംഗീത സദസ്സ്. പള്ളിവേട്ടദിനമായ 24 ന് 6 ന് കാഴ്ച ശ്രീബലി, സേവ 12.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ടുദിനമായ 25 ന് 5 ന് തൃക്കാര്‍ത്തിക ആറാട്ട് , വെട്ടിക്കാവുങ്കല്‍ മഹാദേവക്ഷേത്രത്തില്‍ ആറാട്ടെഴുന്നള്ളിപ്പിനു സ്വീകരണം. കറുകച്ചാല്‍ കവലയില്‍ ആറാട്ടെതിരേല്‍പ്പ് തൃക്കാര്‍ത്തിക വിളക്ക്, വലിയ കാര്‍ത്തിക കൊടിയിറക്ക് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.