കുമരകം: ആറ്റാമംഗലം പാലം മുതല്‍ ചന്തക്കവല വരെയുള്ള ഭാഗത്തെ പ്രധാനറോഡ് താറുമാറായിട്ട് നാളുകളേറെയായി. ആറ്റാമംഗലം പാലത്തിലൂടെ ഒരു ബസിന് കഷ്ടിച്ച് കടന്ന് പോകുവാനുള്ള വീതിയേയുള്ളൂ. പാലത്തിന് പടിഞ്ഞാറ് ഭാഗം മുതല്‍ ചന്തക്കവല വരെയുള്ള ഭാഗത്തെ റോഡുകള്‍ തകര്‍ന്ന നിലയിലും. ഇത് മൂലം ഏറെ തിരക്കുള്ള കുമരകം ചന്തക്കവല ഭാഗത്ത് നിത്യവും ഗതാഗതക്കുരുക്ക് പതിവാണ്. ഗുരുമന്ദിരത്തിനോട് ചേര്‍ന്നുള്ള റോഡിലെ കുണ്ടിനും കുഴിക്കും മൂന്നും നാലും അടിതാഴ്ചയുള്ളതിനാല് ആ ഭാഗത്ത് ഒരു വശം ചേര്‍ന്ന് മാത്രമേ വാഹന ഗതാഗതം നടക്കുന്നുള്ളൂ. ഇതും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈ ചെറിയ റോഡിന്റെ ശോച്യാവസ്ഥ വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമ്പോഴും അധികൃതര്‍ കാട്ടുന്ന അലംഭാവം വന്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: