സമത്വ മുന്നേറ്റ യാത്രയ്ക്ക് ഭീഷണി; പോലീസ് സംരക്ഷണം വേണമെന്ന് വെള്ളാപ്പള്ളി

Monday 16 November 2015 12:35 am IST

ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സമുദായ സംഘടനകള്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്ര അലങ്കോലപ്പെടുത്തുമെന്ന്  ഭീഷണി ഉണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . പോലീസ് സംരക്ഷണം ആവശ്യപ്പെട്ട്  വെള്ളാപ്പള്ളി നടേശന്‍ ഡിജിപിക്ക് പരാതി നല്‍കി. യാത്രയുടെ സുഗമമായ നടത്തിപ്പിന് തടസ്സംസൃഷ്ടിക്കത്തക്ക തരത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നാണ്  ഭീഷണി ഉള്ളതെന്ന് വെളളാപ്പള്ളി പറഞ്ഞു. യാത്രയുടെ സ്വീകരണ സമ്മേളനങ്ങളും അലങ്കോലപ്പെടുത്തുമെന്ന് ചില രാഷ്ട്രീയ ശക്തികളുടെ ഭീഷണി ഉണ്ട്. കോഴിക്കോട്,വടകര,കണ്ണൂര്‍ എന്നിവടങ്ങളില്‍ യാത്രയുടെ പോസ്‌റററുകള്‍ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 23നാണ് വെള്ളാപ്പള്ളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര കാസര്‍കോഡ് നിന്ന് ആരംഭിക്കുന്നത്. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.