ന്യൂദല്‍ഹി: പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും വര്‍ദ്ധിച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിലകൂട്ടിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
പുതുക്കിയ നിരക്ക് പ്രകാരം ദല്‍ഹിയില്‍ പെട്രോളിന് 61.06 രൂപയും കൊല്‍ക്കത്തയില്‍ 66.39 രൂപയും മുംബൈയില്‍ 68.13 രൂപയുമാണ്. 61.38 രൂപയാണ് ചെന്നൈയിലെ പെട്രോള്‍ വില.
പുതുക്കിയ ഡീസല്‍വില നഗരങ്ങളില്‍ ഇപ്രകാരമാണ്. ദല്‍ഹി 46.80, കൊല്‍ക്കത്ത-50.29, മുംബൈ-54.04, ചെന്നൈ-48.
പ്രതികരിക്കാൻ ഇവിടെ എഴുതുക: