കടവല്ലൂര്‍:വേദങ്ങളുടെ പരീക്ഷയായ കടവല്ലൂര്‍ അന്യോന്യത്തിന് ഇന്ന് തുടക്കം. വൈകീട്ട് 4.30ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി അന്യോന്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.പി.ഭാസ്കരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. മഹാകവി അക്കിത്തം, ബിജെപി പ്രസിഡണ്ട് വി.മുരളീധരന്, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരിപ്പാട്, സി.പി.ജോണ്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കും.
അന്യോന്യത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറുകളുടെ വിഷയങ്ങളെക്കുറിച്ച് അന്യോന്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം ഇന്നലെ നടന്നു. ജസ്റ്റിസ് പി.എന്‍.രവീന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി.എസ്.നാരായണന്, ഡോ.സി.എം നീലകണ്ഠന് എന്നിവര്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ചാത്തനാത്ത് അച്യുതനുണ്ണി, സുരേഷ് മാധവ്, കെ.കെ.സി നായര്‍, എന്നിവരാണ് പുസ്തകങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: