ലോസ് ആഞ്ചലസ്: ഓള് സ്റ്റാര്‍ ക്രിക്കറ്റ് ലീഗില്‍ സച്ചിന് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി സമ്പൂര്‍ണ്ണം. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വോണ്‍ വാരിയേഴ്സ് നാല് വിക്കറ്റിനാണ് സച്ചിന് ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ഇതോടെ പരമ്പര 3-0ന് വോണ്‍ വാരിയേഴ്സ് സ്വന്തമാക്കി. അവസാന മത്സരത്തില്‍ സച്ചിന് ബ്ലാസ്റ്റേഴ്സ് ഉയര്‍ത്തിയ 220 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്താണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണിന്റെ ടീം വിജയം നേടിയത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ സിക്സറടിച്ച് വോണ്‍ തന്നെയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി സച്ചിനും (56), സൗരവ് ഗാംഗുലിയും (50) അര്‍ദ്ധസെഞ്ചുറി നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്സിന് വേണ്ടി സച്ചിനും സേവാഗും ചേര്‍ന്ന മികച്ച തുടക്കമാണ് നല്‍കിയത്. സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ 15 പന്തുകളില്‍ നിന്നും 27 റണ്‍സുമായി സേവാഗ് ആദ്യം പുറത്തായെങ്കിലും പിന്നാലെയിറങ്ങിയ ജയവര്ദ്ധെന സച്ചിന് മികച്ച പിന്തുണ നല്കി. 10-ാം ഓവറിലെ മൂന്നാം പന്തില്‍ സ്കോര്‍ 129-ല്‍ എത്തിയശേഷമാണ് സച്ചിന് പുറത്തായത്. 27 പന്തില്‍ രണ്ട് ഫോറും ആറ് സിക്സറുമടക്കം 56 റണ്‍സെടുത്ത സച്ചിനെ വെട്ടോറിയുടെ പന്തില്‍ സംഗക്കാര സ്റ്റമ്പ് ചെയ്ത. തുടര്‍ന്നിറങ്ങിയ സൗരവ് ഗാംഗുലി സ്കോര്‍നില വീണ്ടും ഉയര്‍ത്തി. ഗാംഗുലി 37 പന്തില്‍ നിന്നും മൂന്നു വീതം സിക്സും ഫോറുമടക്കം 50 റണ്‍സെടുത്തു. ജയവര്‍ദ്ധനെ 18 പന്തില്‍ നിന്ന് 41 ഉം കാള്‍ ഹൂപ്പര്‍ പുറത്താകാതെ 22 പന്തില്‍ നിനന് 33 ഉം റണ്‍സ് നേടിയതോടെയാണ് ബ്ലാസ്റ്റേഴ്സ് സ്കോര്‍ 219-ല്‍ എത്തിയത്. വേറിയേഴ്സിനായി ഡാനിയല്‍ വെട്ടോറി മൂന്നു വിക്കറ്റ് വീഴ്ത്തി.
തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് നിരയില്‍ ഒരാളും അര്‍ദ്ധസെഞ്ചുറി പോലും നേടിയില്ലെങ്കിലും 23 പന്തില്‍ നാല് വീതം ഫോറും സിക്സറുമടക്കം 47 റണ്‍സെടുത്ത ജാക്ക് കല്ലിസ് ടോപ് സ്കോറര്‍. കല്ലിസിന് പുറമെ റിക്കി പോണ്ടിംഗ് (25 പന്തില്‍ 43 നോട്ടൗട്ട്), കുമാര്‍ സംഗക്കാര (21 പന്തില്‍ 42), ആന്‍ഡ്രൂ സിമണ്ട്സ് (19 പന്തില്‍ 31) എന്നിവരുടെ മികച്ച ബാറ്റിംഗാണ് വാരിയേഴ്സിന് വിജയം സമ്മാനിച്ചത്. സ്കോര്‍ബോര്‍ഡ് തുറക്കും മുന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും മുന്‍നിര ബാറ്റ്സ്മാന്മാര് അവസരത്തിനൊത്തുയര്‍ന്നതോടെയാണ് വിജയം അവര്‍ക്ക് സ്വന്തമായത്. ഒരു പന്തില്‍നിന്ന് ആറ് റണ്‍സുമായി വോണ്‍ പോണ്ടിംഗിനൊപ്പം പുറത്താകാെത നിന്നു.ജാക്ക് കല്ലിസാണ് കളിയിലെ കേമന്‍. പരമ്പരിലെ താരം കുമാര്‍ സംഗക്കാരയും.
സീനിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ ്: കേരളത്തിന് 10 വിക്കറ്റ് ജയം
കൊച്ചി: കൊച്ചിയില്‍ നടക്കുന്ന അഖിലേന്ത്യാ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ കേരളത്തിന് വിജയം. സെന്റ് പോള്‍സ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കേരളം തമിഴ്നാടിനെ 10 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്യ്ത തമിഴ്നാട് 66 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി എസ്. ആശ അഞ്ചും സജന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഷാനി. ടി (33), മരിയ ബെന്നി (28) എന്നിവരുടെ മികവില്‍ 18.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയലക്ഷ്യം കണ്ടു. രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ വിദര്‍ഭ രാജസ്ഥാനെ 8 വിക്കറ്റിന് പരാജയപ്പെടുത്തി. നാളെ കേരളം വിദര്‍ഭയെയും ബറോഡ തമിഴ്നാടിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: