കൊച്ചി: സ്പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുത്ത മലയാളി എം.പി. സജേഷ് ചരിത്രം കുറിച്ചു. കൃത്രിമക്കാലില്‍ മാരത്തോണില്‍ ഓടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയായി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജേഷ് ചരിത്രത്താളുകളിലേക്ക് ഓടിക്കയറി. പത്തു വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ സജേഷിന്റെ ഇടത് കാല് നഷ്ടപ്പെട്ടു.
എന്നാല്‍ ദുരന്തത്തില്‍ പതറിയിരിക്കാതെ ആത്മവിശ്വാസവും മനക്കരുത്തും കൈമുതലാക്കി ചരിത്ര നേട്ടം തന്നെ ഈ 29 കാരന് സ്വന്തമാക്കി. വിദേശങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരും സ്പൈസ് കോസ്റ്റ് മാരത്തോണിന്റെ ഫാമിലി ഫണ്‍ വിഭാഗത്തില്‍ ഓടാനിറങ്ങി. കണ്ണൂര്‍ ഗവ. ഐടിഐയില്‍ ഇന്സ്ട്രക്ടറാണ് സജേഷ്. സജേഷിന്റെ കൂടെ രണ്ടുകാലും നഷ്ടപ്പെട്ടവരും ബ്ലേഡ് റണ്ണേഴ്സുമുള്പ്പെടെ 18 പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: