കീവ്: യൂറോ 2016 യോഗ്യതക്കുള്ള ആദ്യപാദ പ്ലേ ഓഫീല് ഉക്രെയിനും സ്വീഡനും വിജയം സ്വന്തമാക്കി. സ്വന്തം നാട്ടില്‍ നടന്ന മത്സരങ്ങളില്‍ ഉക്രെയിന് 2-0ന് സ്ലോവേനിയയെ പരാജയപ്പെടുത്തിയപ്പോള്‍ സ്വീഡന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡെന്മാര്ക്കിനെ കീഴടക്കി.
സ്ലോവേനിയക്കെതിരായ മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ആന്‍ഡ്രെ യാര്മൊലെന്കോയും 54-ാം മിനിറ്റില്‍ യെഹന് സെലസ്ന്യോവുമാണ് ഉക്രെയിന്റെ ഗോളുകള്‍ നേടിയത്. 17ന് നടക്കുന്ന എവേ മത്സരത്തില്‍ ഒരു സമനില മാത്രം മതി ഉക്രെയിന് അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പിലേക്ക് യോഗ്യത നേടാന്‍. അതേസമയം സ്ലോവേനിയക്ക് മൂന്നു ഗോളിന്റെ വ്യത്യാസത്തില്‍ ജയിക്കുകയും വേണം.
സോള്‍നയിലെ ഫ്രണ്ട്സ് അരീനയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ ഗോളാണ് സ്വീഡന് വിജയം സമ്മാനിച്ചത്. സ്വീഡന് വേണ്ടി എമില്‍ ഫോഴ്സ്ബര്‍ഗ് 45-ാം മിനിറ്റിലും ഇബ്രാവിമോവിച്ച് 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും ഗോളുകള്‍ നേടിയപ്പോള്‍ 80-ാം മിനിറ്റില്‍ നിക്കോളായ് ജോര്‍ജെന്‍സനാണ് ഡെന്മാര്ക്കിന്റെ ആശ്വാസം. 17ന് നടക്കുന്ന രണ്ടാം പാദത്തില്‍ ഒരു സമനില മാത്രം മതി സ്വീഡന് യോഗ്യത നേടാന്‍. അതേസമയം ഒരു എവേ ഗോളിന്റെ ആനുകൂല്യമുള്ളതിനാല്‍ ഡെന്മാര്ക്കിന് 1-0ന് വിജയിക്കാന്‍ കഴിഞ്ഞാലും ഫ്രാന്‍സിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: