പാരീസ് ആക്രമണത്തിന് മറുപടി; ഐഎസിനെതിരെ ഫ്രാന്‍സ് വ്യോമാക്രമണം ശക്തമാക്കി

Monday 16 November 2015 11:07 am IST

പാരീസിലെ ഭീകരാക്രമണത്തിന് ഫ്രാന്‍സ് മറുപടി നല്‍കി തുടങ്ങി. സിറിയില്‍ ഐഎസിനെതിരെ ഫ്രാന്‍സ് വ്യോമാക്രമണം ശക്തമാക്കി. വടക്കന്‍ സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ റാക്കയിലാണ് ഫ്രഞ്ച് വ്യോമസേന ആക്രമണം നടത്തിയത്. വ്യോമസേനയുടെ 10 വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ നിരവധി താവളങ്ങള്‍ തകര്‍ത്തതായും ഫ്രഞ്ച് സൈന്യം അവകാശപ്പെട്ടു. ഐഎസ് ഭീകരര്‍ പാരീസില്‍ നടത്തിയ ആക്രമണങ്ങളില്‍ 158 പേര്‍ കൊല്ലപ്പെടുകയും 350 ലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമികളായ എട്ടുപേരും കൊല്ലപ്പെട്ടു. ഫ്രാന്‍സ് സിറിയയില്‍ ഐഎസിനെതിരേ വ്യോമാക്രമണം നടത്തുന്നതിനുള്ള തിരിച്ചടിയാണ് പാരീസിലുണ്ടായ ആക്രമണമെന്ന് ഐഎസ് ഈജിപ്റ്റില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.