ജനീവ: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഈയാഴ്ച്ച ഉത്തര കൊറിയയില്‍ സന്ദര്‍ശനം നടത്തിയേക്കും. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തിയാല്‍ 20 വര്‍ഷത്തിന് ശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ സെക്രട്ടറി ജനറലാകും അദ്ദേഹം.
1979ല്‍ കുര്‍ത്ത് വ്ളാദെമിനും 1993ല്‍ ബുട്രോസ് ബുട്രോസ്ഖാലിയുമാണ് ഇതിന് മുന്‍പ് ഉത്തര കൊറിയ സന്ദര്‍ശിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: