കോഴിക്കോട്: സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ ബിജെപി എന്നും തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്.
ഒരു വ്യക്തി അഴിമതി കാണിച്ചു എന്നു കരുതി ആ പാര്‍ട്ടി പൂര്‍ണമായും അസ്വീകാര്യമെന്ന് പറയാനാകില്ല. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരികാന് കഴിയുന്ന ഭാഗത്ത് എല്ലാ തരത്തിലും സഹകരിക്കാന്‍ ബിജെപി തയ്യാറാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ജില്ലകളില്‍ മാണിഗ്രൂപ്പുമായി ബന്ധം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാണെന്നും കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മുരളീധരന് പറഞ്ഞു. സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ ബിജെപി എന്നും തയ്യാറാണ്. എന്നാല്‍ യുഡിഎഫുമായുള്ള ബന്ധം വേര്‍പ്പെടുത്തി പുറത്തു വരാന്‍ തയ്യാറായാല്‍ മാത്രമേ ഇവരുമായി സഹകരിക്കൂ.
ഭരണതലത്തില്‍ അനിശ്ചിതത്വമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരസ്പരം സഹകരിക്കാനും ബിജെപി തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: