കനത്ത മഴ: തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 95 ആയി

Monday 16 November 2015 4:41 pm IST

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. 24 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കനത്ത മഴ ഒരു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ എട്ടു ദിവസമായി തമിഴ്‌നാട്ടില്‍ പരക്കെ അതിശക്തമായ മഴ തുടരുകയാണ്.  ചെന്നൈ നഗരത്തിലും കടലൂര്‍, ചിദംബരം ജില്ലകളിലുമാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ചെന്നൈ നഗരം വെള്ളത്തിനടിയിലായി. മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ശക്തമായ കാറ്റില്‍ മരങ്ങള്‍  കടപുഴകി വീണ്, പലയിടത്തും വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ താറുമാറായി. ഈറോഡ്, സേലം, നാമക്കല്‍, തിരുവണ്ണമാല, പോണ്ടിച്ചേരി  എന്നിടങ്ങളിലും മഴ കനത്തു. 24 ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി നല്‍കി. വിവിധ സര്‍വ്വകലാശാലകള്‍ ഇന്നും നാളേയും നടക്കേണ്ട പരീക്ഷകള്‍ മാറ്റിവച്ചു. അടുത്ത ദിവസം കൂടി ശക്തമായ  മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.