കൊച്ചി: പറവൂര്‍ പീഡനക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍ മേനോന് രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പിക്ക് നല്കി.
നേരത്തെ ഈ കേസിലെ അസി. പ്രോസിക്യൂട്ടറെ പ്രതികളില്‍നിന്നും കൈക്കൂലി ആവശ്യപ്പെട്ട കാരണത്താല്‍ ഒഴിവാക്കിയിരുന്നു. പ്രതിപട്ടികയില്‍നിന്നും ഒഴിവാക്കുന്നതിനും ചില വ്യവസായികളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണംതട്ടാന്‍ ശ്രമം നടന്നത്. ഒന്നരകോടിയോളം രൂപ അയൂബ്ഖാന് ഇത്തരത്തില്‍ കൈക്കലാക്കിയിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവിന്റെ സഹായത്തോടെയാണ് പീഡനം നടത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസില്‍ നൂറിലധികം പേര് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: