കൊച്ചി: കേരളത്തിലെ 165 ഓളം എന്‍ജിനീയറിംഗ് കോളേജുകളിലെ ഏറ്റവും പ്രഗത്ഭനായ എന്‍ജിനയീറിംഗ് അദ്ധ്യാപകനെ കണ്ടെത്തി അവാര്‍ഡ് നല്കി ആദരിക്കുന്നതിനു കോഴിക്കോട് എന്‍ ഐ ടി പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഘടന നോമിനേഷനുകള്‍ ക്ഷണിച്ചു.
ആര് ഇ സി മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ എം ബഹാവുദ്ദീന്റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്. അവാര്‍ഡ് സംബന്ധിച്ച നിയമാവലിയും നോമിനേഷന് മാതൃകയും കേരളത്തിലെ എല്ലാ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍മാരില്‍ നിന്നും ലഭ്യമാകും.
2016 ജനുവരി 26 നു കാക്കനാട് ആര് ഇ സി സി എ എ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് പ്രസിഡന്റ് പി എ ഹാഷിം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.nitccaa.org എന്ന വെബ്സൈറ്റില്‍ നിന്നും 9447114353 ഫോണ്‍ നമ്പര്‍ മുഖേനയും ലഭ്യമാണ്. നോമിനേഷനുള്ള അവസാന തീയതി 2015 ഡിസംബര്‍ 15 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: