ഷഹനാസിന് കൈവിലങ്ങിന്റെ താക്കോല്‍ നല്‍കിയത് കര്‍ണാടക പോലീസ്

Monday 16 November 2015 8:01 pm IST

കൊച്ചി: ബെംഗളൂരു ബോംബ് സ്‌ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന് കൈവിലങ്ങിന്റെ പൂട്ട് തുറക്കുന്നതിനുള്ള താക്കോല്‍ നല്‍കിയത് കര്‍ണാടക പോലീസാണെന്ന് ഷഹനാസിന്റെ വെളിപ്പെടുത്തല്‍. ബെംഗളൂരു ജയിലില്‍ കഴിയുന്ന നസീറിനെ മറ്റ് പല കേസുകളിലെ വിചാരണക്കായി കേരളത്തില്‍ എത്തിക്കുമ്പോള്‍ രക്ഷപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് ഈ നീക്കങ്ങള്‍ നടന്നത്. നസീറിന്റെ കേസുകളിലെ സാക്ഷികളായ കണ്ണൂര്‍ ജില്ലയിലെ നാല് തഹസില്‍ദാര്‍മാരെ നസീറിന്റെ സഹോദരന്‍ തസ്ലീമിനൊപ്പം ഇവരുടെ വീടുകളില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായും ഷഹനാസ് പോലീസിനോട് പറഞ്ഞു. ഷഹനാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജിതേന്ദ്രനാഥും ഇയാളെ ചോദ്യം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.