അഖില ഭാരത ഭാഗവത മഹാസ്ര്രതം ഭദ്രദീപ പ്രയാണം ഉദ്ഘാടനം ഇന്ന്

Monday 16 November 2015 8:14 pm IST

ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരീ ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തിന് ക്ഷേത്രത്തില്‍ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി ഭദ്രദീപ പ്രയാണം ഉദ്ഘാടനം ചെയ്യും. ഇത് കെടാവിളക്കായി സൂക്ഷിച്ച് സത്രാരംഭത്തില്‍ വേദിയില്‍ പ്രതിഷ്ഠിക്കും. നാളെ രാവിലെ എട്ടിന് ശ്രീകണ്ഠമംഗലം പ്രാദേശിക സത്രസഹായ സമിതിയുടെ നേതൃത്വത്തില്‍ മുട്ടത്തിപ്പറമ്പ് ഗുരുമന്ദിരത്തില്‍ നിന്നും പന്തലിനുള്ള കാല്‍ വഹിച്ചുള്ള ഘോഷയാത്രക്ക് ഡോ. ദിലീപ്കുമാര്‍ ഭദ്രദീപം തെളിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ചേരും. 12ന് തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭൂമിപൂജ നടക്കും. 12.30ന് കളക്ടര്‍ എന്‍. പത്മകുമാര്‍ കാല്‍നാട്ട് കര്‍മം നിര്‍വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.