ഏലപ്പാറ: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ജീപ്പ് സ്വകാര്യ ബസിന് പിന്നിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ഏലപ്പാറ സര്‍ക്കാര്‍ യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികളായ സഞ്ചയ് (11), അഭിനയ (12), ശ്രുതി (11), അജു (12), അനന്ദു (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ ഏലപ്പാറ-കുട്ടിക്കാനം റൂട്ടില്‍ മേമലയ്ക്ക് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ബൈക്കിനെ രക്ഷിക്കാന്‍ വെട്ടിച്ച ജീപ്പ് അപകടത്തില്‍പെടുകയായിരുന്നു. വിദ്യാര്‍ത്ഥികളെ പീരുമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിനിയുടെ കൈ ഒടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: