സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

Monday 16 November 2015 8:58 pm IST

ചാരുംമൂട്: ഓട്ടോറിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരടക്കം 15 പേര്‍ക്ക് പരിക്കേറ്റു. താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം തടിമില്ലിന് മുന്‍വശത്താണ് ഓട്ടോറിക്ഷയിലിടിച്ച സ്വകാര്യബസ് നിയന്ത്രണം വിട്ട് എതിരെ വന്ന മറ്റൊരു സ്വകാര്യ ബസില്‍ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം. ചാരുംമൂട്ടില്‍ യാത്രക്കാരെ ഇറക്കിയതിന് ശേഷം താമരക്കുളം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് മടങ്ങി വന്ന വൈശാഖ് (25) ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ വലതുഭാഗത്താണ് താമരക്കുളത്തുനിന്നും പന്തളത്തേക്ക് പോയ സ്വകാര്യ ബസ് ഇടിച്ചത്. നിയന്ത്രണം വിട്ട ബസ് പിന്നീട് എതിരെ മറ്റൊരു സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞെങ്കിലും വൈശാഖ് അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തില്‍ ഓട്ടോറിക്ഷയും ബസ്സുകളുടെ മുന്‍വശവും തകര്‍ന്നു. ബസിലെ ഡ്രൈവറും യാത്രക്കാരുമാടക്കം 15 പേര്‍ക്ക് പരിക്കേറ്റു. നൂറനാട് പോലീസ് കേസെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.