കേരള സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; ഗ്രൂപ്പ്-3 മത്സരങ്ങള്‍ ഇന്ന് മുതല്‍ കോട്ടയത്ത്

Monday 16 November 2015 8:59 pm IST

കോട്ടയം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ഗെയിംസ്-ഗ്രൂപ്പ്-3 മത്സരങ്ങള്‍ കോട്ടയത്ത്. ഇന്ന് മുതല്‍ 19വരെ കോട്ടയത്തെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ക്രിക്കറ്റ് അതിരമ്പുഴ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലും, വോളിബോള്‍ ഗിരിദീപം എച്ച്എസ്എസിലും, ചെസ് ബേക്കര്‍ മെമ്മോറിയല്‍ എച്ച്എസ്എസിലും, ബോള്‍ ബാഡ്മിന്റണ്‍ എംഡി എച്ച്എസ്എസിലും, ടെന്നീസ് രാമവര്‍മ്മ ക്ലബിലുമാണ് നടക്കുക. 17ന് രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 840 കുട്ടികള്‍ പങ്കെടുക്കും. നോര്‍ത്ത് സൗത്ത് സോണ്‍ മത്സരങ്ങള്‍ നടന്നതിലെ ആദ്യ 3 സ്ഥാനക്കാരാണ് മത്സരത്തിനെത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് യാത്ര, താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് എം.ടി എച്ച്എസ്എസിലും, പെണ്‍കുട്ടികള്‍ക്ക് ബേക്കര്‍ മെമ്മോറിയല്‍ എച്ച്എസ്എസിലും ആണ് താമസം ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന പി.പി.പോള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.