ബെംഗളൂരു: ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനവും കനത്ത മഴമൂലം ഉപേക്ഷിച്ചു. ഒരു പന്തുപോലും എറിയാതെയാണ് മൂന്നാം ദിവസത്തെ കളിയും ഉപേക്ഷിച്ചത്. രണ്ടാം ദിനവും മഴകാരണം നഷ്ടപ്പെട്ടിരുന്നു. തോരാതെ പെയ്യുന്ന മഴയാണ് മത്സരത്തിനു തടസമായിരിക്കുന്നത്.
മൂന്നാം ദിവസമായ ഇന്നലെ ആദ്യം ഉച്ചവരെയാണ് കളി നിര്‍ത്തിവച്ചത്. എന്നാല്‍ മഴ തോരാതെ പെയ്തതിനെ തുടര്‍ന്ന് ഇന്നലത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.
മഴ മാറി നിന്നാല്‍ നാലാം ദിനം കളി രാവിലെ ഒമ്പതേകാലിന് തുടങ്ങുമെന്ന് ബിസിസിഐ അറിയിച്ചു.
ആദ്യദിനം ദക്ഷിണാഫ്രിക്കയെ 214 റണ്‍സിന് പുറത്താക്കിയ ഇന്ത്യ വിക്കറ്റ് പോകാതെ 80 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. നാളെയും മഴ തുടര്‍ന്നാല്‍ ടെസ്റ്റ് പൂര്‍ണമായും ഉപേക്ഷിക്കും. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: