ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സിറിള്‍ വര്‍മ്മക്ക് വെള്ളി

Monday 16 November 2015 9:10 pm IST

ലിമ: ബാഡ്മിന്റണ്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സിറിള്‍ വര്‍മ്മക്ക് വെള്ളി. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ചിയ ഹുംഗ് ലുവിനോട് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടങ്ങിയാണ് സിറിള്‍ വെള്ളി നേടിയത്. 50 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 21-17, 10-21 7-21 എന്ന സ്‌കോറിനായിരുന്നു ചിയ ഹുംഗ് വിജയിച്ചത്. ആദ്യ ഗെയിം നേടിയശേഷമാണ് സിറിള്‍ പരാജയം ഏറ്റുവാങ്ങിയത്. ഗോപിചന്ദ് അക്കാദമിയിലാണ് സിറിള്‍ വര്‍മ്മ പരിശീലനം നടത്തുന്നത്. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സിറിള്‍ വര്‍മ്മ. സൈന നെഹ്‌വാള്‍. പി.വി. സിന്ധു, ഗുരുസായിദത്ത്, പ്രണോയ്, സമീര്‍ വര്‍മ്മ എന്നിവരാണ് മുന്‍പ് മെഡല്‍ നേടിയ മറ്റുള്ളവര്‍. റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ളവരെ പരാജയപ്പെടുത്തിയായിരുന്നു സിറിള്‍ ഫൈനലിലേക്ക് കുതിച്ചത്. ഫൈനലില്‍ ആദ്യ ഗെയിം നേടി മറ്റൊരു അട്ടിമറി നേടുമെന്ന് തോന്നിച്ചെങ്കിലും ആറാം സീഡ് ചിയ ചുംഗിന്റെ പോരാട്ട മികവിന് മുന്നില്‍ ഇന്ത്യന്‍ താരത്തിന് അടിതെറ്റുകയായിരുന്നു. കഴിഞ്ഞ ജൂണില്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും സിറിള്‍ പരാജയപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.