ഇന്‍കംടാക്‌സ് എംപ്ലോയിസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേനം നാളെ മുതല്‍

Monday 16 November 2015 9:24 pm IST

കോട്ടയം: ഇന്‍കംടാക്‌സ് എംപ്ലോയിസ് ഫെഡറേഷന്റെ 11-ാമത് സംസ്ഥാന സമ്മേളനം 18,19 തീയതികളില്‍ കെപിഎസ് മേനോന്‍ ഹാളില്‍ നടക്കും. 18ന് രാവിലെ 10ന്് സംസ്ഥാന പ്രസിഡന്റ് കെ.ബാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എം.ബി.രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി.ആര്‍.രവികുമാര്‍ മുഖ്യാതിഥിയായിരിക്കും. സെന്‍ട്രല്‍ ഗവ. എംപ്ലോയിസ് ആന്റ് വര്‍ക്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ രൂപക് സകര്‍ക്കാര്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി.എം.ജയദേവന്‍, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാാന സെക്രട്ടറി ഡോ. സഞ്ജയ് ജോസഫ്, സെന്‍ട്രല്‍ ഗവ. ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.പി.ഹരിദാാസ്, പബ്ലിക് സെക്ടര്‍ എപ്ലോയിസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഏകോപന സമിതി കണ്‍വീനര്‍ വി.കാര്‍ത്തികേയന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എം.വി.തോമസ്, ജനറല്‍ കണ്‍വീനര്‍ പി.സി.മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പ്രിതിനിധി സമ്മേളനം കോണ്‍ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി കെ.പി.രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബാബു തോമസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എംപ്ലോയിസ് ഫെഡറേഷന്‍ മുന്‍ നേതാക്കളെ ആദരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.