മണ്ഡലമഹോത്സവത്തിന് ഇന്ന് തുടക്കമാകും

Monday 16 November 2015 9:29 pm IST

തിരുവല്ല: വൃശ്ചിക പുലരിയുടെ വരവറിയിച്ച് മണ്ഡലമഹോത്സവത്തിന് ഇന്ന് തുടക്കമാകും.തിരുവല്ല ശ്രീവല്ലഭക്ഷേത്രം,കവിയൂര്‍ മഹാദേവക്ഷേത്രം,പെരിങ്ങര യമ്മര്‍ കുളങ്ങര മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ ചടങ്ങുകള്‍ പുലര്‍ച്ചെ ആരംഭിക്കും. മുത്തൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ 17 മതുല്‍ 27 വരെ അയ്യപ്പ ഭാഗവത പാരായണം, കളമെഴുത്തുംപാട്ടും, ചുറ്റുവിളക്ക്, നിറമാല എന്നിവ നടക്കും. രാത്രി 8.40ന് പമ്പയ്ക്ക് ക്ഷേത്രത്തില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉണ്ടാകും. ഇരുവെള്ളിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 17 മുതല്‍ 41 ദിവസം വരെയാണ് മണ്ഡലം ചിറപ്പ്. ചൊവ്വാഴ്ച സ്‌കന്ദഷഷ്ഠിവ്രതാചരണവും നടക്കും. മേല്‍ശാന്തി വിഷ്ണുപോറ്റി കാര്‍മികത്വം വഹിക്കും. കാരിക്കോട് ത്യക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശാസ്താനടയില്‍ ചുറ്റുവിളക്ക്, വിശേഷാല്‍ ദീപാരാധന എന്നിവ ഉണ്ടാകും.തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും ദശാവതാരചാര്‍ത്തും 25 വരെ നടക്കും.കടപ്ര മഹാലക്ഷ്മി ക്ഷേത്രത്തില്‍ ചിറപ്പ് ഉത്സവ ദിനമായ 17ന് 9 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമ കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനം. മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി നിര്‍വഹിക്കും. ചിങ്ങം ഒന്നിന് നടത്തും.തുകലശ്ശേരി മുത്താരമ്മന്‍ കോവിലില്‍, കവിയൂര്‍ തിരുവാമനപുരം ക്ഷേത്രം, കോട്ടൂര്‍ കുരുതികാമന്‍കാവ് ദേവീക്ഷേത്രം, ഞാലിയില്‍ ഭഗവതിക്ഷേത്രം, പടിഞ്ഞാറ്റുംചേരി ശ്രീധര്‍മശാസ്താ ക്ഷേത്രം, കവിയൂര്‍ മഹാദേവക്ഷേത്രം, നന്നൂര്‍ ദേവീ ക്ഷേത്രം, നല്ലൂര്‍സ്ഥാനം ദേവീക്ഷേത്രം, വള്ളമല പുലപ്പൂക്കാവ് മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും ചിറപ്പ് നടത്തും.തലയാര്‍ വഞ്ചിമൂട്ടില്‍ ക്ഷേത്രത്തില്‍ മണ്ഡലചിറപ്പും ഭാഗവതസപ്താഹവും 17 ന് തുടങ്ങും. രാവിലെ 5ന് മഹാഗണപതിഹോമം, 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമജപയജ്ഞം. എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 12 വരെയും 2 മുതല്‍ 5 വരെയും പാരായണം. വൈകിട്ട് 7.30ന് പ്രഭാഷണം തുടര്‍ന്ന് ഭജന. 27നാണ് സമൂഹസദ്യ. വൈകീട്ട് 6ന് അവഭ്യഥസ്‌നാനം. 28ന് രാത്രി 11ന് ആഴിപൂജ.കോയിപ്രം നെല്ലിക്കല്‍ ദേവീക്ഷേത്രത്തിലെ ചിറപ്പുത്സവം ചൊവ്വാഴ്ച ആരംഭിക്കും. ചിറപ്പിനോടനുബന്ധിച്ച് ഈവര്‍ഷത്തെ പൊങ്കാല ഉത്സവം 27ന് രാവിലെ 8.30ന് മേല്‍ശാന്തി ശശികുമാരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.തടിയൂര്‍ പുത്തന്‍ശബരിമലക്ഷേത്രത്തിലെ ചിറപ്പ് ഉത്സവം ചൊവ്വാഴ്ച ആരംഭിക്കും. രാജരാജേശ്വരിക്ഷേത്രം, ശ്രീകേണ്ഠശ്വരം ക്ഷേത്രത്തിലും ചൊവ്വാഴ്ച ചിറപ്പ് ഉത്സവത്തിന് തുടക്കമാകും.റാന്നി തോട്ടമണ്‍കാവ് ദേവിക്ഷേത്രം, റാന്നി ഭഗവതിക്കുന്ന്‌ക്ഷേത്രം, ശാലീശ്വരം മഹാദേവേക്ഷത്രം, ചേത്തയ്ക്കല്‍ ദേവീശാസ്താ േക്ഷത്രം, വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, പെരുനാട് കക്കാട്ടുകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം, കടുമീന്‍ചിറ മഹാദേവക്ഷേത്രം, പരുവ മഹാദേവക്ഷേത്രം, വൃന്ദാവനം പ്രണമലക്കാവ് ദേവീക്ഷേത്രം, പെരുമ്പെട്ടി മഹാദേവമഹാവിഷ്ണുക്ഷേത്രം, മുണ്ടപ്പുഴ ദേവീശാസ്താ േക്ഷത്രം, ഇടപ്പാവൂര്‍ ഭഗവതി േക്ഷത്രം, പേരൂച്ചാല്‍ ശിവ േക്ഷത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ്‌ക്ഷേത്രം, പുതുശ്ശേരിമല ദേവീക്ഷേത്രം, ഇടക്കുളം അയ്യപ്പക്ഷേത്രം, ഇടമുറിക്ഷേത്രസമുച്ചയം, പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി േക്ഷത്രം, പെരുമ്പേക്കാവ് ദേവീക്ഷേത്രം, ചെറുകുളഞ്ഞി ദേവീേക്ഷത്രം, കൊറ്റനാട് പ്രണമലക്കാവ്‌ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ മണ്ഡലചിറപ്പുത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. പ്രത്യേക പൂജകള്‍, വിശേഷാല്‍ ദീപാരാധന, ഭജന, അഖണ്ഡനാമജപം എന്നിവ ഉത്സവഭാഗമായി നടക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.