കോട്ടയം: കോതനല്ലൂര്‍ ചാമക്കാലായില്‍ മുള്ളന്‍കുഴിയില്‍ വീടിന് നേരെ പാതിരാത്രിയില്‍ ആക്രമണം നടത്തിയതായി പരാതി. ഓട്ടോ ഡ്രൈവറും എസ്എന്‍ഡിപി പാാറപ്പുറം ശാഖ പ്രസിഡന്റുമായ സദാനന്ദന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മയക്കുമരുന്ന് മാഫിയ സുനിലും സംഘവും ചേര്‍ന്ന് മയക്കുമരുന്ന് ലഹരിയില്‍ അസഭ്യം പറയുകയും മുന്‍വാതിലും ജനലും അടിച്ചു തകര്‍ക്കുകയും ചെയ്തു. ശബ്ദംകേട്ട് ഉണര്‍ന്ന സദാനന്ദനും ഭാര്യയും ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി പോലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് പറയുന്നു.
മൂന്ന് മാസം മുന്‍പ് കോതനല്ലൂര്‍ സ്കൂളിലെ വിദ്യര്‍ത്ഥിയെ മാഫിയ സംഘങ്ങള്‍ മര്‍ദ്ദിച്ചതിനെതിരെ സ്കൂള്‍ പ്രിന്‍സിപ്പാള്‍ പരാതി നല്‍കിയിരുന്നു. ഒരു മാസം മുന്‍പ് ചമക്കാലായില്‍ തലവണമുക്കില് താമസിക്കുന്ന സദാനന്ദന്റെ വീടിനരുകില്‍ മയക്കുമരുന്ന് കഴിച്ച് അഴിഞ്ഞാടിയതിനെ ചോദ്യം ചെയ്തതാണ് സദാനന്ദനോടുള്ള വൈരാഗ്യത്തിന് കാരണമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: