പറവൂര്‍: അമിതവേഗത്തില്‍ വന്ന കാര്‍ നിയന്ത്രണംവിട്ട് കച്ചേരിപ്പടിക്ക് പടിഞ്ഞാറ്വശം ഹോട്ടലിലേക്ക് പാഞ്ഞുകയറി. ഹോട്ടലില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 9 മണിയോടുകൂടി ചേന്ദമംഗലം കവല മുതല്‍ സ്വിഫ്റ്റ് കാറും കെ.എല്‍ 42-എച്ച് 4455 പജീറോ കാറും തമ്മില്‍ ഒപ്പത്തിനൊപ്പം മത്സരിച്ച് ഓടിവരുന്നതിനിടയില്‍ പജീറോ കാര്‍ നിയന്ത്രണം വിട്ട് കെആര്‍ ബേക്കറിയുടെ റസ്റ്റോറന്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഹോട്ടലിന്റെ മുന്‍വശം ഫാസ്റ്റ്ഫുഡ് തയ്യാറാക്കുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ സമയം പാചകക്കാരന് െവള്ളം കുടിക്കുന്നതിനായി അകത്തേക്ക് പോയിരിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും വാഹന ഉടമയും ഹോട്ടല്‍ അധികൃതരും തമ്മില്‍ കേസ് ഒത്തുതീര്ത്തതിനെത്തുടര്ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: