ക്ഷേത്രങ്ങളില്‍ മണ്ഡല മഹോത്സവം ഇന്നു മുതല്‍

Monday 16 November 2015 10:28 pm IST

പൊന്‍കുന്നം: നാല്‍പ്പത്തിയൊന്ന് ദിവസത്തെ മണ്ഡല ഉത്സവത്തിന് ചൊവ്വാഴ്ച ക്ഷേത്രങ്ങളില്‍ തുടക്കമാകും. രാവിലെ പുരാണ പാരായണം, വൈകിട്ട് ചിറപ്പ്, ഭജന, എന്നിവയാണ് പ്രധാന ചടങ്ങുകള്‍. പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രം, ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവി ക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാ ക്ഷേത്രം, വാഴൂര്‍ വെട്ടിക്കാട്ട് ധര്‍മ്മ ശാസ്താ ക്ഷേത്രം, കൊടുങ്ങൂര്‍ ദേവീ ക്ഷേത്രം, ഇളമ്പള്ളി ധര്‍മ്മ ശാസ്താ ക്ഷേത്രം, ആനിക്കാട് ഭഗവതി ക്ഷേത്രം, വട്ടകക്കാവ് ഭഗവതി ക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, കാരങ്ങാട്ട് ഭഗവതി ക്ഷേത്രം, ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തീ ക്ഷേത്രം, മൂഴയില്‍ ശങ്കരനാരായണ ക്ഷേത്രം, തെക്കുംതല ഭഗവതി ക്ഷേത്രം, തമ്പലക്കാട് മഹാദേവക്ഷേത്രം, മഹാകാളിപാറ ദേവിക്ഷേത്രം, ഇളങ്ങുളം ധര്‍മ്മ ശാസ്താ ക്ഷേത്രം, ഇളങ്ങുളം മുത്താരമ്മന്‍കോവില്‍, പനമറ്റം ഭഗവതി ക്ഷേത്രം, എലിക്കുളം ഭഗവതി ക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധര്‍വ്വസ്വാമി ക്ഷേത്രം, പൈക ചാമുണ്‌ഡേശ്വരി ക്ഷേത്രം, ഉരുളികുന്നം പുലിയന്നൂര്‍കാട് ധര്‍മ്മശാസ്താ ക്ഷേത്രം, കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവില്‍, മധുരമീനാക്ഷി ക്ഷേത്രം, ചോറ്റി മഹാദേവ ക്ഷേത്രം, കൊരട്ടി മഹാദേവ ക്ഷേത്രം, കൂവപ്പള്ളി ഞര്‍ക്കലക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡല ഉത്സവത്തിന് വിശേഷാല്‍ ചടങ്ങുകള്‍ ഉണ്ട്. അരുണാപുരം: ഊരാശാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 6 മുതല്‍ പ്രത്യേക പൂജകള്‍, വൈകിട്ട് 6.30ന് ദീപാരാധന, ഭജന. ഇന്ന് ഉച്ചയ്ക്ക് 12ന് ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി പൂജ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.