കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് യൂത്ത്വിങിന്റെ വാര്‍ഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്‍ഡ് മാത്യു ചാക്കോ വെട്ടിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍ഡ് യേശുദാസ് കെ. രാജു അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ഭാരവാഹികളായ ടി. എം. ജോണി തുണ്ടത്തില്‍, പി. കെ. അന്‍സാരി, യൂത്ത് വിങ് ഭാരവാഹികളായ സോണി അലക്സ്, ബിജു, പ്രവീണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് വിങ് ഭാരവാഹികളായി നെസീബ് (പ്രസിഡന്‍ഡ്), സോണി അലക്സ് (വൈസ് പ്രസിഡന്‍ഡ്), യേശുദാസ് കെ.രാജു (സെക്രട്ടറി), നെജീബ് പി. ഐ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: