വൈക്കം: താലൂക്ക് മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെ വടക്കേനട എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാര്‍ഡിയോളജി, ജനറല്‍ മെഡിസിറ്റി, ഗൈനക്-ഓങ്കോളജി എന്നി വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, മന്നം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, യൂണിയന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, കെ.എസ് സാജുമോന്‍, എല്‍.കൃഷ്ണകുമാരി, എസ്.ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി ഡയറ്റീഷ്യന് ജ്യോതി നയിച്ച ബോധവല്‍ക്കരണക്ലാസും സംഘടിപ്പിച്ചു. ഡോ. ഷെഫീഖ് റഹ്മാന്, ഡോ. എലിസബത്ത്, ഡോ. ചിദംബരനാഥ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: