തലശ്ശേരി: ബാലഗോകുലം തലശ്ശേരി താലുക്ക് ഗോകുലസമിതി ശിബിരം തിരുവങ്ങാട് വലിയ മടാവ് യുപി സ്കൂളില്‍ ജില്ലാ അദ്ധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്കിയ അമ്മ മലയാളം എന്ന വിഷയത്തെ കുറിച്ച് പി.സി.ദിനേശന് മാസ്റ്ററും ജ്ഞാനായജ്ഞം, ഗോകുലനിധി, ഗോകുലസമിതി എന്നീ വിഷയങ്ങളെ അധികരിച്ച് ടി.പി.സജീവന്, കെ.രമിത്ത്, എ.പി.സുരേഷ് ബാബു എന്നിവരും ക്ലാസെടുത്തു. സമാപന സഭയില്‍ രാഷ്ട്രഭക്തിയും ദേശസ്നേഹവും ഉണര്‍ത്തുന്ന “കഥാഭാരതം”സംസ്ഥാന സെക്രട്ടറി എന്‍.വി.പ്രജിത്ത് അവതരിപ്പിച്ചു. ചടങ്ങില്‍ ഏഷ്യാനെറ്റ് സെല്‍ മി ദി ആന്‍സര്‍ പുരസ്കാരം നേടിയ കുമാരി വിസ്മയയെ നഗരസഭാംഗം പി.രമേശ് അനുമോദിച്ചു. വിവിധ ശ്രേണികളിലായി കുട്ടികള്‍ പരിശീലിച്ച വിഷയങ്ങള്‍ സമാപന സഭയില്‍ അവതരിപ്പിച്ചു. മഞ്ജുനാഥന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യദര്‍ശി കെ.രമിത്ത് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: