കൈരാതി കിരാത ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് സമാരംഭം: പാലക്കൊമ്പ് എഴുന്നള്ളത്തും അയ്യപ്പന്‍ വിളക്കും 30ന്

Monday 16 November 2015 10:48 pm IST

ഇരിട്ടി: പയഞ്ചേരി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ മണ്ഡലകാല മഹോത്സവം ആരംഭിച്ചു. സംക്രമദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. സി.പി.സുരേന്ദ്രന്‍ പുന്നാട് മുഖ്യപ്രഭാഷണം നടത്തി. വിശേഷാല്‍ പൂജകള്‍, വലിയ ചുറ്റുവിളക്ക്, പായസദാനം, അന്നദാനം, ‘ഭജന എന്നിവയും നടന്നു. തുടര്‍ന്ന് വരുന്ന 41 ദിവസവും നാല്‍പ്പത്തിയൊന്ന് ദേശക്കാരുടെ ഭജന നടക്കും. എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചക്ക് 11 മണിക്ക് പ്രഭാഷണം നടക്കും. യഥാക്രമം ധന്‍രാജ് മാസ്റ്റര്‍ -പ്രഗതി വിദ്യാനികേതന്‍, ദിനേശന്‍ വിലങ്ങേരി-തില്ലങ്കേരി, എം.എന്‍.രാമചന്ദ്രന്‍ മാസ്റ്റര്‍-കല്ലുമുട്ടി, കെ.പി.കുഞ്ഞിനാരായണന്‍ മാസ്റ്റര്‍-കീഴൂര്‍, എ.വി.രാമകൃഷ്ണന്‍-പയഞ്ചേരി, പി.കരുണാകരന്‍-ക്ഷേത്രം വൈസ് പ്രസിഡന്റ് എന്നിവര്‍ ഈ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 30 ന് വൈകുന്നേരം പാലക്കൊമ്പെഴുന്നള്ളത്തും അയ്യപ്പന്‍ വിളക്കും ക്ഷേത്രത്തില്‍ നടക്കും. കീഴൂര്‍ മഹാദേവ മഹാവിഷ്ണുക്ഷേത്ര പരിസരത്തു നിന്നും പയഞ്ചേരി വൈരീഘാതക ഭഗവതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന പാലക്കൊമ്പെഴുന്നള്ളത്ത് ക്ഷേത്ര നടയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന അയ്യപ്പന്‍ വിളക്കിലും ഭജനയിലും വിവിധ ദേശക്കാരായഭക്തജനങ്ങളും അയ്യപ്പന്മാരും പങ്കെടുക്കും. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമാവും. എല്ലാ ദിവസവും വിശേഷാല്‍ പൂജകള്‍, വൈകുന്നേരം ഭജന, നിറമാല എന്നിവ നടക്കും. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലും മണ്ഡല മഹോത്സവത്തിന് ഇന്ന് തുടക്കമാവും. വിശേഷാല്‍ പൂജകള്‍, ഭജന, നിറമാല എന്നിവയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.