കണ്ണൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കാര്യകര്‍ത്താ വികാസ് വര്‍ഗ് നാളെ മുതല്‍ 22 വരെ കണ്ണൂര്‍ ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ നടക്കും. സംഘത്തിന്റെ 33 ജില്ലകളില്‍ നിന്നായി നിശ്ചയിക്കപ്പെട്ട നൂറ്റി അന്‍പതോളം കാര്യകര്‍ത്താക്കള്‍ വര്‍ഗില്‍ പങ്കെടുക്കും. പ്രസ്തുത വര്‍ഗില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പടെ അഖിലഭാരതീയ, ക്ഷേത്രീയ, പ്രാന്തീയ (കേന്ദ്ര,സംസ്ഥാന) നേതാക്കള്‍ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി 22 ന് വൈകുന്നേരം 3 മണിക്ക് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: